Working Hour

Mon - Sat : 09: 30 - 17:00

Contact Phone

+91 487 237 5647,
+91 487 296 2424,
+91 854 781 9881

Visit us anytime

Thrissur, Kerala, India.

Semen Test ചെയ്യാൻ പോവുകയാണോ? ഈ 6 കാര്യങ്ങൾ നിർബന്ധമായും ശ്രദ്ധിക്കുക!

സെമെൻ അനാലിസിസ് അഥവാ സ്പേം കൗണ്ട് ടെസ്റ്റ്. ചെയ്യുമ്പോൾ ചെറിയൊരു തെറ്റ് പറ്റിയാൽ പോലും നിങ്ങളുടെ റിസൾട്ട് മാറിപ്പോകാം. കൃത്യമായ റിസൾട്ട് ലഭിക്കാൻ ശ്രദ്ധിക്കേണ്ട 6 പ്രധാന കാര്യങ്ങൾ എന്തൊക്കെയാണെന്ന് നോക്കാം.ഒരു semen test എടുക്കുന്നതിന് മുമ്പ് ശരിയായ preparation വളരെ പ്രധാനമാണ്.

ഒന്നാമതായി, ടെസ്റ്റ് ചെയ്യുന്നതിന് മുൻപ് 2 മുതൽ 7 ദിവസം വരെ ലൈംഗിക ബന്ധത്തിൽ ഏർപ്പെടാനോ സ്വയംഭോഗം ചെയ്യാനോ പാടില്ല. ഈ ഗ്യാപ്പ് കുറഞ്ഞാൽ സ്പേം കൗണ്ട് കുറവായി കാണിക്കാം. 7 ദിവസത്തിൽ കൂടുതൽ ആയാൽ വിത്തുകളുടെ ചലനശേഷി കുറയാനും സാധ്യതയുണ്ട്

രണ്ടാമതായി, സാമ്പിൾ കളക്ട് ചെയ്യുമ്പോൾ യാതൊരു കാരണവശാലും ഉമിനീരോ, ലൂബ്രിക്കന്റുകളോ, സാധാരണ കോണ്ടമോ ഉപയോഗിക്കരുത്. ഇവയിലെ കെമിക്കലുകൾ ബീജങ്ങളെ നശിപ്പിക്കും. ലാബിൽ നിന്ന് നൽകുന്ന സ്റ്റെറൈൽ കണ്ടെയ്നറിൽ നേരിട്ട് തന്നെ സാമ്പിൾ ശേഖരിക്കണം.

മൂന്നാമതായി, സാമ്പിൾ വീട്ടിൽ വെച്ചാണ് എടുക്കുന്നതെങ്കിൽ 30 മുതൽ 45 മിനിറ്റിനുള്ളിൽ അത് ലാബിൽ എത്തിക്കണം. കൊണ്ടുപോകുന്ന സമയത്ത് ചൂടോ തണുപ്പോ ഏൽക്കാതെ ശരീര ഊഷ്മാവിൽ സൂക്ഷിക്കണം. ഇതിനായി കോട്ടിന്റെയോ ഷർട്ടിന്റെയോ ഉള്ളിലെ പോക്കറ്റിൽ വെച്ച് കൊണ്ടുപോകുന്നതാണ് ഏറ്റവും നല്ലത്.

നാലാമതായി, ടെസ്റ്റിന് 7 ദിവസം മുൻപെങ്കിലും മദ്യപാനം, പുകവലി, അമിതമായ കാപ്പി കുടി എന്നിവ പൂർണ്ണമായും ഒഴിവാക്കുക.

അഞ്ചാമതായി-സാധാരണയായി masturbation വഴി മുഴുവൻ semen sample-വും ശേഖരിക്കുകയാണ് ചെയ്യുന്നത്.ആദ്യ ഭാഗം നഷ്ടപ്പെടാതിരിക്കാൻ പ്രത്യേകം ശ്രദ്ധിക്കുക.Sample മുഴുവനും നൽകുകSample-ന്റെ ഒരു ഭാഗം പുറത്തുപോയാൽ laboratory staff-നെ അത് അറിയിക്കണം.

ആറാമതായി-അടുത്തിടെ high fever അല്ലെങ്കിൽ viral infection ഉണ്ടായിട്ടുണ്ടെങ്കിൽ ഡോക്ടറോട് പറയണം.പനി കഴിഞ്ഞ് കുറച്ച് കാലത്തേക്ക് sperm count, motility എന്നിവയിൽ മാറ്റം ഉണ്ടാകാം.

ഒരിക്കൽ മാത്രം abnormal result വന്നാൽ പേടിക്കേണ്ടതില്ല.

Semen parameters ദിവസങ്ങൾക്കനുസരിച്ച് മാറാം. Result abnormal ആണെങ്കിൽ doctor ആവശ്യപ്പെട്ടാൽ repeat semen analysis ചെയ്യാം.

https://www.instagram.com/p/Ddgtu-lp-4a/

You cannot copy content of this page

error: Content is protected !!

🌼 Onam Holiday Notice 🌼

.

ദയവായി ശ്രദ്ധിക്കുക,ഓഗസ്റ്റ് 26, 27 & 28
ക്ലിനിക് പ്രവർത്തിക്കുന്നതല്ല.ഈ ഓണക്കാലത്ത് നിങ്ങളും കുടുംബവും
സ്നേഹവും സന്തോഷവും സമാധാനവും നിറഞ്ഞ ഒരു ഓണം ആഘോഷിക്കട്ടെ! 🥰🌼💛 ഹൃദയം നിറഞ്ഞ ഓണാശംസകൾ! Our clinic will remain closed on August 26, 27 & 28
on the occasion of Onam,🌸 Wishing you and your family a Happy, Healthy & Joyful Onam! 🌸May this Onam bring happiness, peace and togetherness to your home. 💛— Carewell Homoeopathic Fertility ClinicWe will resume regular consultations from the next working day.
For appointments and enquiries,
please contact us in advance.8547819881