വരിക്കോസീലിന്റെ ആദ്യ ലക്ഷണങ്ങൾ
വരിക്കോസീൽ വളരെ പതുക്കെ ഉണ്ടാകുന്ന അവസ്ഥയാണ്, അതിനാൽ തുടക്കത്തിൽ ലക്ഷണങ്ങൾ പലപ്പോഴും കാണാതെ പോകും. ശ്രദ്ധിക്കേണ്ട പ്രധാന ലക്ഷണങ്ങൾ ഇവയാണ്
🔸 സ്ക്രോട്ടത്തിൽ (വൃഷണസഞ്ചിയിൽ ) വീക്കം അല്ലെങ്കിൽ ഭാരം തോന്നൽ
— കൂടുതൽ നേരം ഇരുന്നാലും, നിൽക്കുമ്പോഴും, വേദന കൂടാം.
🔸 വേദനയോ അസ്വസ്ഥതയോ (Dull or dragging pain)
— പ്രത്യേകിച്ച് ദീർഘനേരം നിൽക്കുമ്പോൾ അല്ലെങ്കിൽ വ്യായാമത്തിനു ശേഷം.
🔸 വൃഷണത്തിന്റെ വലുപ്പം കുറയൽ (Shrinkage of testicle)
— വൃഷണത്തിലെ കോശങ്ങൾ ക്ഷയിക്കുന്നു.
🔸 ബീജത്തിന്റെ ഉത്പാദനത്തിലെ കുറവ്
— വരിക്കോസീൽ മൂലം ബീജത്തിന്റെ എണ്ണം, ഗുണനിലവാരം, ചലനശേഷി എന്നിവയെ ബാധിക്കുന്നു .
🔸 വന്ധ്യത (Infertility)
— പുരുഷ വന്ധ്യതയിലെ പ്രധാന കാരണങ്ങളിൽ ഒന്നാണ് വരിക്കോസീൽ.
വരിക്കോസീൽ എന്തുകൊണ്ട് ഉണ്ടാകുന്നു ?
വരിക്കോസീൽ പ്രധാനമായും സിരകളിലെ വാൽവുകളുടെ ദൗർബല്യം മൂലമാണ്ഉണ്ടാകുന്നത് . ഇതിലൂടെ രക്തം മുകളിലേക്കു പോകാതെ താഴേക്ക് കെട്ടിക്കിടക്കുന്നു.
🔹 തുടർച്ചയായ ചൂട്, അമിതമായ ഭാരം,
🔹 ദീർഘനേരം നിൽക്കൽ അല്ലെങ്കിൽ ഇരിക്കൽ എന്നിവയും അപകടകാരികളാണ്.
ഹോമിയോപ്പതി
ഹോമിയോപ്പതിക് ചികിത്സ വരിക്കോസീലിന്റെ (root cause) ലക്ഷ്യംവെക്കുന്നു.
വേദന, വീക്കം, ചൂട് എന്നിവ കുറയ്ക്കാൻ സഹായിക്കുന്ന മരുന്നുകൾ
വൃഷണത്തിലെ രക്തയോട്ടം മെച്ചപ്പെടുത്തൽ
ബീജത്തിന്റെ ഗുണനിലവാരവും ഫർട്ടിലിറ്റിയും ഉയർത്തൽ
🏥 Carewell Homeopathic Fertility Clinic, Thrissur, Kerala — 1996 മുതൽ നൂറുകണക്കിന് കേസുകൾക്ക് വിജയകരമായ ഫലം നൽകിയിരിക്കുന്നു.
സർജറിയില്ലാതെ സ്വാഭാവികമായ പരിഹാരം തേടുന്നവർക്കായി ഹോമിയോപ്പതി ഒരു മികച്ച മാർഗമാണ്.
വരിക്കോസീൽ ഡോക്ടറെ കാണേണ്ടത് എപ്പോഴാണ്?
തുടർച്ചയായ വേദനയോ വീക്കം ഉണ്ടാകുമ്പോൾ
ഒരു വൃഷണം മറ്റേതിനേക്കാൾ വലിപ്പ വ്യതാസം തോന്നുമ്പോൾ
വന്ധ്യതയുമായി ബന്ധപ്പെട്ട സംശയം ഉണ്ടാകുമ്പോൾ
വേഗത്തിൽ പരിശോധനയും ചികിത്സയും ആരംഭിക്കുന്നത് ഫർട്ടിലിറ്റി നിലനിർത്താൻ അത്യാവശ്യമാണ്.
ജീവിതശൈലി നിർദ്ദേശങ്ങൾ
- കടുത്ത വ്യായാമം ഒഴിവാക്കുക
- അമിതമായ ചൂട് (hot baths, tight clothing) കുറയ്ക്കുക
- ശരിയായ ഭാരം നിലനിർത്തുക
