ഇത് കുഞ്ഞുങ്ങൾ ഉണ്ടാകുന്നതിനെ തടസ്സപ്പെടുത്തുമോ എന്ന് നോക്കാം.
“സാധാരണയായി, ഒരു മില്ലിലിറ്റർ സെമനിൽ 1 ദശലക്ഷത്തിൽ താഴെ (less than 1 million/mL) WBC കാണപ്പെടുന്നത് സ്വാഭാവികമാണ്എന്നാൽ ഇതിലും കൂടുതലായി കാണപ്പെടുന്ന അവസ്ഥയെയാണ് നമ്മൾ ‘ല്യൂക്കോസൈറ്റോസ്പെർമിയ’ (Leukocytospermia) അല്ലെങ്കിൽ ‘പയോസ്പെർമിയ’ (Pyospermia) എന്ന് വിളിക്കുന്നത്.”
ഇത് ബീജങ്ങളെ എങ്ങനെ ബാധിക്കുന്നു?
“വെള്ളരക്താണുക്കൾ കൂടുമ്പോൾ അവ Oxidative Stress ഉണ്ടാക്കുന്നു. ഇത് ബീജങ്ങളുടെ (Sperm) ഡി.എൻ.എ-യെ തകരാറിലാക്കാം. ഫലമായി:ബീജങ്ങളുടെ എണ്ണം കുറയാം (Sperm count)അവയുടെ ചലനശേഷി നശിക്കാം (Motility)ഗർഭധാരണത്തിനുള്ള സാധ്യത വളരെ കുറയുകയും ചെയ്യാം.”
ഇത് എന്തുകൊണ്ട് സംഭവിക്കുന്നു ?
Prostate, seminal vesicles, epididymis തുടങ്ങിയ reproductive system-ലുള്ള inflammation അല്ലെങ്കിൽ infection ചിലപ്പോൾ semen-ൽ WBC വർധിക്കാൻ കാരണമാകാം.
കൂടാതെ പുകവലി (Smoking), മദ്യപാനം (Alcohol consumption), അമിതമായ മാനസിക സമ്മർദ്ദം (Stress) എന്നിവ ശുക്ലത്തിൽ വൈറ്റ് ബ്ലഡ് സെൽസ് (WBC അല്ലെങ്കിൽ പഴുപ്പ് കോശങ്ങൾ) വർദ്ധിക്കാൻ കാരണമാകും
കൃത്യമായ ചികിത്സയിലൂടെയും ആന്റിഓക്‌സിഡന്റുകൾ അടങ്ങിയ ഭക്ഷണം കഴിക്കുന്നതിലൂടെയും ഇത് പൂർണ്ണമായും മാറ്റിയെടുക്കാൻ സാധിക്കും.”അതുകൊണ്ട് റിപ്പോർട്ടിൽ WBC കണ്ടാൽ സ്വയം പേടിക്കേണ്ടതില്ല, കൃത്യമായ ചികിത്സ തേടുക. ഈ ഇൻഫർമേഷൻ നിങ്ങളുടെ കൂട്ടുകാർക്കായി ഷെയർ ചെയ്യൂ, ആരോഗ്യ സംബന്ധമായ കൂടുതൽ അറിവുകൾക്കായി പേജ് ഇപ്പോൾ തന്നെ ഫോളോ ചെയ്യൂ!”