Working Hour

Mon - Sat : 09: 30 - 17:00

Contact Phone

+91 487 237 5647,
+91 487 296 2424,
+91 854 781 9881

Visit us anytime

Thrissur, Kerala, India.

എൻഡോമെട്രിയോസിസ്(Endometriosis), പി സി ഒ ടി(PCOS), അഡിനോമയോസിസ് (Adenomyosis) എന്താണ്? പ്രധാന വ്യത്യാസങ്ങൾ മനസിലാക്കാം

സ്ത്രീകളിൽ ഗർഭധാരണവുമായി ബന്ധപ്പെട്ട പ്രശ്നങ്ങൾക്ക് കാരണമാകുന്ന പ്രധാനമായ മൂന്ന് ആരോഗ്യ പ്രശ്നങ്ങളാണ് എൻഡോമെട്രിയോസിസ്(Endometriosis) (PCOS), പി സി ഒ ടി അഡിനോമയോസിസ് (Adenomyosis)പലപ്പോഴും ഇവയുടെ ലക്ഷണങ്ങൾ ഏകദേശം ഒരുപോലെയായതിനാൽ കൃത്യമായി മനസിലാകാൻ ബുദ്ധിമുട്ട് ഉണ്ടാകാം.

ഈ ലേഖനത്തിൽ

✔ ഓരോ രോഗവും എന്താണ്
✔ പ്രധാന ലക്ഷണങ്ങൾ
✔ ഫർട്ടിലിറ്റിയിൽ ഉണ്ടാകുന്ന സ്വാധീനം
✔ എപ്പോൾ ഡോക്ടറെ കാണണം

ഈ വിവരങ്ങൾ ശരിയായ സമയത്ത് ചികിത്സ ആരംഭിക്കാൻ സഹായിക്കും.

1.എൻഡോമെട്രിയോസിസ്(Endometriosis)എന്താണ്?

എൻഡോമെട്രിയോസിസ്(Endometriosis)എന്നത് ഗർഭാശയത്തിന്റെ അകത്തെ ലൈനിംഗ് (Endometrium) ഗർഭാശയത്തിന് പുറത്തായി വളരുന്ന അവസ്ഥയാണ്.

ഈ ടിഷ്യൂകൾ സാധാരണയായി കാണുന്നത്:

  • Ovary-അണ്ഡാശയം
  • Fallopian tube അണ്ഡവാഹിനി കുഴൽ
  • Pelvic area

പ്രധാന ലക്ഷണങ്ങൾ

  • മെൻസസ്സമയത്ത് ശക്തമായ വേദന
  • Pelvic pain
  • ലൈംഗികബന്ധ സമയത്ത് വേദന
  • ഗർഭധാരണ ബുദ്ധിമുട്ട്എന്നിവ ഉണ്ടാവാം

2.പി സി ഒ ടി PCOS എന്താണ്?

പി സി ഒ ടിPCOS (Polycystic Ovary Syndrome) ഒരു ഹോർമോൺ അസന്തുലിതാവസ്ഥയാണ്.

ഈ അവസ്ഥയിൽ

  • അണ്ഡവിസർജനം Ovulation ശരിയായി നടക്കാതിരിക്കുക
  • ചെറിയ cysts അണ്ഡാശയങ്ങളിൽ ഉണ്ടാകുക
  • ക്രമംതെറ്റിയ ആർത്തവം Period irregular ആകുക
    അമിതമായ ബ്ലീഡിങ്
  • ഭാരം കൂടുക
  • Acne മുഖക്കുരു
  • മുഖത്തു രോമവളർച്ച facial Hair growth
  • കഴുത്തിൽ കറുപ്പ് നിറം
  • ഗർഭധാരണ ബുദ്ധിമുട്ട്എന്നിവ ഉണ്ടാവാം

3.അഡിനോമയോസിസ് (Adenomyosis )എന്താണ്?

അഡിനോമയോസിസ് എന്നത് ഗർഭാശയ ലൈനിംഗ് ഗർഭാശയത്തിന്റെ മസിൽ ഭാഗത്തിനുള്ളിലേക്ക് വളരുന്ന അവസ്ഥയാണ്.

പ്രധാന ലക്ഷണങ്ങൾ

  • വളരെ കൂടുതലായ bleeding
  • അസഹനീയമായ വേദന cramps
  • Pelvic pressure
  • മെൻസസ്സമയത്ത് ശക്തമായ വേദന

പ്രധാന വ്യത്യാസങ്ങൾ

എൻഡോമെട്രിയോസിസ് (Endometriosis)
എൻഡോമെട്രിയൽടിഷ്യൂ ഗർഭാശയത്തിന് പുറത്തായി വളരും

പി സി ഒ ടി(PCOS)
ഹോർമോൺ പ്രശ്നം + ovulation തടസം

അഡിനോമയോസിസ് (Adenomyosis}
എൻഡോമെട്രിയൽ ടിഷ്യൂ ഗർഭാശയ മസിലിനുള്ളിൽ വളരും

ഈ രോഗങ്ങൾ ഗർഭധാരണത്തെ എങ്ങനെ ബാധിക്കുന്നു?

1.Endometriosis (എൻഡോമെട്രിയോസിസ്)

ശരീരത്തിനുള്ളിൽ Inflammation (നീർക്കെട്ട് ) ഉണ്ടാകാം.

അതിന്റെ ഫലമായി അണ്ഡത്തിന്റെ ഗുണമേന്മ (Egg quality) കുറയാൻ സാധ്യതയുണ്ട്.

ഫലമായി ഗർഭധാരണത്തിന് സമയം കൂടുതൽ എടുക്കാം.

2.PCOS (പി.സി.ഒ.എസ് – Polycystic Ovary Syndrome)

പ്രധാനമായും Ovulation പ്രശ്നം (അണ്ഡോല്പാദനത്തിനെ ബാധിക്കാം

ചില മാസങ്ങളിൽ അണ്ഡം പുറത്തുവരാതിരിക്കാൻ സാധ്യതയുണ്ട്.

അതിനാൽ ഗർഭധാരണത്തിന് ബുദ്ധിമുട്ട് അനുഭവപ്പെടാം.

3.Adenomyosis (അഡീനോമയോസിസ്)

ഗർഭപാത്രത്തിന്റെ ഉള്ളിലെ പാളിയിൽ മാറ്റങ്ങൾ സംഭവിക്കാം.

ഇതു കാരണം Implantation difficulty (ഭ്രൂണം ഗർഭപാത്രത്തിൽ ശരിയായി പിടിച്ചു നിൽക്കാൻ ബുദ്ധിമുട്ട്) ഉണ്ടാകാം.

അതിനാൽ ഗർഭധാരണംവൈകാൻ സാധ്യതയുണ്ട്

എപ്പോൾ ഡോക്ടറെ കാണണം?

താഴെ പറയുന്ന ലക്ഷണങ്ങൾ ഉണ്ടെങ്കിൽ വൈകാതെ ഡോക്ടറെ കാണുന്നത് വളരെ പ്രധാനമാണ്:

കടുത്ത ആർത്തവ സമയത്തെ വേദന (Severe period pain)

കൂടുതലായി രക്തസ്രാവം (Heavy bleeding)

1 വർഷമായി ഗർഭധാരണമില്ല

തുടർച്ചയായ പെൽവിക് വേദന (Chronic pelvic pain)

നേരത്തെ ഉള്ള രോഗനിർണയം (Early diagnosis) വന്ധ്യത ഉണ്ടാവാതിരിക്കാൻ സഹായിക്കും.

കെയർ വെൽ നൽകുന്നത്

ഹോർമോൺ സമതുലിതാവസ്ഥ മെച്ചപ്പെടുത്തൽ

നീർക്കെട്ട് കുറയ്ക്കുന്ന ജീവിതശൈലി (Anti-inflammatory lifestyle)

മാനസിക സമ്മർദ്ദം കുറയ്ക്കൽ

വ്യക്തിഗത ഫർട്ടിലിറ്റി പരിചരണം (Personalized fertility care)

You cannot copy content of this page

error: Content is protected !!

18/04/2026 (ശനി) ക്ലിനിക്ക് മുടക്കമായിരിക്കും ,our clinic will remain closed on 18/04/2026 (Saturday).

.

ദയവായി ശ്രദ്ധിക്കുക, 18/04/2026 (ശനി) ക്ലിനിക്ക് മുടക്കമായിരിക്കും
അപ്പോയിന്റ്മെന്റുകൾക്കും അന്വേഷണങ്ങൾക്കും,
ദയവായി ഞങ്ങളെ മുൻകൂട്ടി ബന്ധപ്പെടുക.8547819881
Please note that our clinic will remain closed on 18/04/2026 (Saturday).
We will resume regular consultations from the next working day.
For appointments and enquiries,
please contact us in advance.8547819881