Working Hour

Mon - Sat : 09: 30 - 17:00

Contact Phone

+91 487 237 5647,
+91 487 296 2424,
+91 854 781 9881

Visit us anytime

Thrissur, Kerala, India.

എൻഡോമെട്രിയോസിസ് ആരംഭ ലക്ഷണങ്ങൾ സ്ത്രീകൾ അറിയേണ്ടതെല്ലാം

മെൻസസ് സമയത്തു കടുത്ത വേദന, അധിക രക്തസ്രാവം, അല്ലെങ്കിൽ ഗർഭധാരണ പ്രശ്നങ്ങൾ പല സ്ത്രീകളും സാധാരണ മാസമുറ സംബന്ധമായ പ്രശ്നങ്ങളായി കരുതുന്നു. പക്ഷേ ഇവ എൻഡോമെട്രിയോസിസ് (Endometriosis) എന്ന രോഗത്തിന്റെ ആരംഭ ലക്ഷണങ്ങളായിരിക്കാം.

സ്ത്രീകളിൽ ഏകദേശം 10ൽ 1 പേർക്കെങ്കിലും ഈ രോഗം കാണപ്പെടുന്നു. തുടക്കത്തിൽ തന്നെ തിരിച്ചറിയുന്നത് വേദന കുറയ്ക്കാനും സ്വാഭാവിക ഗർഭധാരണ സാധ്യത വർധിപ്പിക്കാനും സഹായിക്കുന്നു.

എൻഡോമെട്രിയോസിസ് എന്താണ്?

ഗർഭപാത്രത്തിനുള്ളിലെ പാളിയോട് സമാനമായ കോശങ്ങൾ ഗർഭപാത്രത്തിന് പുറത്തു വളരുന്ന അവസ്ഥയാണ് എൻഡോമെട്രിയോസിസ്.

ഈ കോശങ്ങൾ സാധാരണയായി കാണപ്പെടുന്നത്:

✔ ഓവറി
✔ ഫലോപ്പിയൻ ട്യൂബ്
✔ പെൽവിസ്
✔ ചിലപ്പോൾ കുടലുകൾ

മെൻസസ് ഹോർമോൺ മാറ്റങ്ങൾക്കൊപ്പം ഈ കോശങ്ങളും പ്രതികരിക്കുന്നതിനാൽ വേദനയും വീക്കം ഉണ്ടാകുന്നു.

എൻഡോമെട്രിയോസിസ് ആരംഭ ലക്ഷണങ്ങൾ
1️⃣ മെൻസസ് സമയത്തു അസഹ്യമായ വേദന

ലഘുവായ വേദന സാധാരണമാണ്. പക്ഷേ താഴെ പറയുന്ന ലക്ഷണങ്ങൾ ശ്രദ്ധിക്കണം.

✔ മെൻസസ്ന് മുമ്പ് വേദന തുടങ്ങുക
✔ മെൻസസ് കഴിഞ്ഞിട്ടും വേദന തുടരുക
✔ സാധാരണ പെയിൻകില്ലറുകൾ കൊണ്ട് മാറാതിരിക്കുക

2️⃣ ലൈംഗികബന്ധത്തിനിടെ വേദന

ലൈംഗികബന്ധത്തിനിടെ അല്ലെങ്കിൽ ശേഷം അടിവയറ്റിൽ വേദന അനുഭവപ്പെടുന്നത് എൻഡോമെട്രിയോസിസിന്റെ പ്രധാന ലക്ഷണമാണ്.

3️⃣ അധിക രക്തസ്രാവം നീണ്ടുനിൽക്കുന്ന രക്തസ്രാവം

എൻഡോമെട്രിയോസിസ് കാരണം:

✔ കൂടുതൽ രക്തസ്രാവം
✔ ഇടവിട്ട് രക്തസ്രാവം
✔ കൂടുതൽ ദിവസം നീണ്ടുനിൽക്കുന്ന രക്തസ്രാവം
✔ രക്തക്കട്ടകൾ

4️⃣ സ്ഥിരമായ അടിവയർ വേദന

മെൻസസ് സമയത്തു അടിവയർ വേദന തുടർന്നാൽ അത് ശ്രദ്ധിക്കേണ്ടതാണ്.

ചില സ്ത്രീകൾക്ക്:

✔ പുറവേദന
✔ കാലിലേക്ക് വേദന പടരുക
✔ അടിവയർ ഭാഗത്ത് ഭാരമുള്ള തോന്നൽ

5️⃣ ഗർഭധാരണത്തിനു ബുദ്ധിമുട്ട്

എൻഡോമെട്രിയോസിസ് വന്ധ്യതയുടെ പ്രധാന കാരണങ്ങളിലൊന്നാണ്.

ഇത് ബാധിക്കുന്നത്:

✔ അണ്ഡത്തിന്റെ ഗുണമേന്മ
✔ ട്യൂബ്കളുടെ പ്രവർത്തനം
✔ ഭ്രൂണം ഇമ്പ്ലാൻറ് (ഗഭപാത്രത്തിൽ ഒട്ടിച്ചേർന്നു വളരുന്നതിനെ )
✔ ഹോർമോൺ ബാലൻസ്

6️⃣ മെൻസസ് സമയത്തുഉണ്ടാകുന്ന വയറിലെ പ്രശ്നങ്ങൾ

ചില സ്ത്രീകൾക്ക്:

✔ വയറുവീക്കത്തുവരുക ( ഗ്യാസ് )
✔ മലബന്ധം അല്ലെങ്കിൽ വയറിളക്കം
✔ മലവിസർജന സമയത്ത് വേദന
✔ ഛർദ്ദി

7️⃣ അതിയായ ക്ഷീണം

ഹോർമോൺ അസന്തുലിതാവസ്ഥ കാരണം:

✔ സ്ഥിരമായ ക്ഷീണം
✔ മാനസിക സമ്മർദ്ദം
✔ മൂഡ് സ്വിംഗ്
✔ ഉറക്ക പ്രശ്നങ്ങൾ

എൻഡോമെട്രിയോസിസ്നേരത്തെ തിരിച്ചറിയുന്നത് എന്തുകൊണ്ട് പ്രധാനമാണ്?

ലക്ഷണങ്ങൾ അവഗണിച്ചാൽ:

⚠ വേദന കൂടുതൽ ശക്തമാകാം
⚠ ചോക്ലേറ്റ് സിസ്റ്റ് രൂപപ്പെടാം
⚠ വന്ധ്യത സാധ്യത വർധിക്കും
⚠ ശസ്ത്രക്രിയ ആവശ്യമാകാം

എൻഡോമെട്രിയോസിസ് സ്വാഭാവികമായി ഹോമിയോപ്പതിയിലൂടെ നിയന്ത്രിക്കാനാകുമോ?

പല സ്ത്രീകളും ഹോമിയോപ്പതി ചികിത്സ തിരഞ്ഞെടുക്കുന്നു. ഇത് വ്യക്തിഗത ലക്ഷണങ്ങളെ അടിസ്ഥാനമാക്കി നൽകുന്ന സമഗ്ര ചികിത്സയാണ്.

ഹോമിയോപതി :

✔ മെൻസസ് സമയത്തെ വേദന കുറയ്ക്കാൻസഹായിക്കുന്നു
✔ ഹോർമോൺ ബാലൻസ് മെച്ചപ്പെടുത്താൻ
✔ സ്വാഭാവിക ഗർഭധാരണ സാധ്യത വർധിപ്പിക്കാൻ
✔ മാനസിക സമ്മർദ്ദം കുറയ്ക്കാൻസഹായിക്കുന്നു

ഒരു ഡോക്ടറുടെ സഹായം തേടേണ്ടത്ത് ഇപ്പോൾ ആണ്

താഴെ പറയുന്ന പ്രശ്നങ്ങൾ ഉണ്ടെങ്കിൽ പരിശോധന നടത്തണം.

✔മെൻസസ് സമയത്തു കടുത്ത വേദന
✔ ലൈംഗികബന്ധത്തിനിടെ വേദന
✔ ഗർഭധാരണ ബുദ്ധിമുട്ട്
✔ സ്ഥിരമായ പെൽവിക് വേദന
✔ മെൻസസ് സമയത്തുഉണ്ടാകുന്ന വയറിലെ പ്രശ്നങ്ങൾ

ചുരുക്കി പറഞ്ഞാൽ എൻഡോമെട്രിയോസിസ് ശരിയായ സമയത്ത് തിരിച്ചറിഞ്ഞാൽ നിയന്ത്രിക്കാൻ കഴിയുന്ന രോഗമാണ്. പെൺകുട്ടികൾക്കുടീനേജ് പ്രായത്തിൽ കാണുന്ന മെൻസസ് സമയത്തു കടുത്ത വേദന യും മറ്റ് ലക്ഷണങ്ങളെയും സാധാരണ പ്രശ്നമായി അവഗണിക്കരുത്.

സമഗ്ര ചികിത്സയും ജീവിതശൈലി മാറ്റങ്ങളും ചേർന്നാൽ സ്ത്രീകളുടെ ആരോഗ്യവും ഗർഭധാരണ സാധ്യതയും മെച്ചപ്പെടുത്താം.

You cannot copy content of this page

error: Content is protected !!

Tomorrow (20/03/2026), consultations will be conducted as usual at our clinic

🌙 EID Mubarak to all
📢 Important Notice
Tomorrow (20/03/2026), consultations will be conducted as usual at our clinic.
However, due to Ramzan, our staff will not be available, and medicines will be dispatched via courier on the following day.
We kindly request your understanding and cooperation.

Thank you 🤍